പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണം; അന്വേഷണ റിപ്പോർട്ട് വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രി

SEPTEMBER 21, 2024, 2:37 PM

തൃശൂർ: തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോർട്ട് അഞ്ചു മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ.

പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കസേരയിൽ ഇരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രാമസേതു പാലമാണ് എഡിജിപി.

കള്ളന്റെ കയ്യിൽ തന്നെ താക്കോൽ കൊടുത്തതിന് തുല്യമാണ് എഡിജിപി അജിത് കുമാറിനെ പൂരം കലക്കൽ സംഭവം അന്വേഷിപ്പിച്ചതെന്നും പ്രതാപൻ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണം. സിപിഐയും വിഎസ് സുനിൽ കുമാറും മുട്ടിൽ ഇഴയുകയാണ്. അന്വേഷണം നടന്നു എന്നത് വ്യാജമാണ്. അന്വേഷണം നടന്നു എന്നു വരുത്തി തീർക്കാൻ രണ്ടു ദേവസ്വങ്ങളുടെയും മൊഴി എടുക്കുകയായിരുന്നു.

ശരിയായ വിവരാവകാശ മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ എഡിജിപിക്ക് വേണ്ടി മുഖ്യമന്ത്രി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായെന്നും ടി.എൻ പ്രതാപൻ വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam