'പ്രതീക്ഷ അസ്തമിച്ചു'; ഇരട്ടയാർ ജലാശയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

SEPTEMBER 21, 2024, 12:23 PM

ഇടുക്കി: ഇരട്ടയാർ ജലാശയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഉപ്പുതറയില്‍ താമസിക്കുന്ന മൈലാടുംപാറ രതീഷ്- സൗമ്യ ദമ്പതിമാരുടെ മകൻ അസൗരേഷ് (അക്കു 12 ) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചില്‍ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ഇരട്ടയാർ ടണല്‍ സൈറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

ഇരട്ടയാറില്‍ ഓണാവധി ആഘോഷിക്കാൻ തറവാട് വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കളാണ് വ്യാഴാഴ്ച ഒഴുക്കില്‍പ്പെട്ടത്. അസൗരേഷിന്റെ പിതൃസഹോദരീപുത്രനായ അതുല്‍ ഹർഷ് (അമ്ബാടി 13)യെ അപകടം സംഭവിച്ച്‌ കുറച്ച്‌ സമയത്തിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam