മലയാളി താരങ്ങളുടെ ഗോളിൽ പഞ്ചാബ് എഫ്‌സിക്ക് ജയം

SEPTEMBER 21, 2024, 1:57 PM

ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മലയാളിത്താരങ്ങളായ നിഹാൽ സുധീഷും ലിയോൺ അഗസ്റ്റിനും നേടിയ ഗോളുകളുടെ മികവിൽ പഞ്ചാബ് എഫ്.സി 2-1ന് ഒഡിഷ എഫ്.സിയെ കീഴടക്കി.

രണ്ടാം പകുതിയുടെ അധിക സമയത്ത് പഞ്ചാബ് താരം രവി കുമാറിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് ഒഡിഷയുടെ അക്കൗണ്ടിൽ എത്തിയത്. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ച പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഒഡിഷ കൡ രണ്ട് കളിയിലും തോറ്റു.

ഇന്ന് (സെപ്തംബർ 21)ന് രണ്ട് മത്സരങ്ങൾ. വൈകിട്ട് 5ന് തുടങ്ങുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി മുംബയ് സിറ്റി എഫ്.സിയേയും രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ മുഹമ്മദൻസ് ഗോവയേയും നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam