അന്താരാഷ്ട്ര ഹോക്കി പുരസ്കാരം: ശ്രീജേഷും ഹര്‍മൻപ്രീതും ചുരുക്കപ്പട്ടികയില്‍

SEPTEMBER 18, 2024, 5:55 PM

മികച്ച ഹോക്കി താരത്തിന് രാജ്യാന്തര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷ്, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് എന്നിവർ ഇടം നേടി. 

മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിന് ശ്രീജേഷിനെ പരിഗണിക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. 

നെതർലൻഡ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോള്‍, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്.

vachakam
vachakam
vachakam

പിർമിൻ ബ്ലാക് (നെതർലൻഡ്സ്), ലൂയിസ് കാള്‍സാഡോ (സ്പെയിൻ), ജീൻ പോള്‍ ഡാൻബെർഗ് (ജർമനി), തോമസ് സാന്റിയാഗോ (അർജന്റീന) എന്നിവരും ഗോള്‍കീപ്പർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ട്. 

വിദഗ്ധ സമിതിയും കളിക്കാരും മാധ്യമപ്രവർത്തകരും ദേശീയ ഹോക്കി അസോസിയേഷനുകളും ഉള്‍പ്പെട്ട വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam