തകർപ്പൻ ജയവുമായി നാപ്പോളി സീരി എയിൽ ഒന്നാം സ്ഥാനത്ത്

SEPTEMBER 17, 2024, 10:16 AM

ഞായറാഴ്ച കാഗ്ലിയാരിയെ 4-0ന് പരാജയപ്പെടുത്തി നാപ്പോളി സീരി എയിൽ ഒന്നാം സ്ഥാനത്തെത്തി. ജിയോവാനി ഡി ലോറെൻസോ, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, റൊമേലു ലുക്കാക്കു, അലസ്സാൻഡ്രോ ബുവോൻഗിയോർണോ എന്നിവരുടെ ഗോളുകളാണ് തുടർച്ചയായ മൂന്നാം വിജയം നാപോളിക്ക് നൽകിയത്.

ആരാധക്കാാരുടെ ബഹ്‌ളം കാരണം കുറച്ചുനേരം നിർത്തിയ മത്സരത്തിൽ പക്ഷെ നാപോളിയുടെ പ്രകടനം മികച്ചതായിരുന്നു. നാപോളി ഇപ്പോൾ ഇന്റർ, ടൊറിനോ, യുവന്റസ് എന്നിവരെക്കാൾ ഒരു പോയിന്റ് മുന്നിൽ ഒന്നാമത് നിൽക്കുകയാണ്.

യുവന്റസുമായുള്ള വരാനിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി പുതിയ കോച്ച് അന്റോണിയോ കോണ്ടെയുടെ ടീം ശക്തമായ പ്രകടനം തന്നെ കാഴ്ചവെച്ചു.

vachakam
vachakam
vachakam

അതേസമയം, ഇന്റർ മിലാനെ മോൺസ 1-1ന് സമനിലയിൽ തളച്ചു, ഡെൻസൽ ഡംഫ്രീസ് ഇന്ററിനു വേണ്ടുയും, ഡാനി മോട്ട മോൺസക്കായും ഗോൾ നേടി.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണറിനായി തയ്യാറെടുക്കുന്ന ഇന്റർ മിലാന് ഇത് അത്ര നല്ല റിസൾട്ട് അല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam