സഞ്ജുവിൻ്റെ കരിയർ നശിപ്പിക്കരുത്, ഗംഭീര്‍ വാക്ക് പാലിക്കണം; ശ്രീശാന്ത്

SEPTEMBER 18, 2024, 5:51 PM

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കേരളത്തിൻ്റെ ഏക പ്രതീക്ഷയാണ് സഞ്ജു സാംസൺ. അടുത്തിടെ ഇന്ത്യൻ ടീമിൽ സജീവമാണ് സഞ്ജു. കളിക്കാൻ അവസരം കുറഞ്ഞെങ്കിലും മിക്ക പരമ്പരകളിലും സഞ്ജു ടീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലും സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിൽ സഞ്ജു നിരാശപ്പെടുത്തി.

കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു പുറത്തായിരുന്നു. ഇതോടെ സഞ്ജു ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പായി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാൻ സാധ്യതയില്ലെന്നു തന്നെ പറയാം. ദുലീപ് ട്രോഫിയിലും സഞ്ജുവിന് വലിയ പ്രകടനം പുറത്തെടുക്കാനായില്ല. ഇപ്പോഴിതാ, സഞ്ജുവിനെ ഗംഭീർ തഴയരുതെന്നും പരിമിത ഓവറിൽ തുടർച്ചയായി അവസരങ്ങൾ നൽകണമെന്നും മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത് അഭ്യർത്ഥിച്ചു.

ഗംഭീർ സഞ്ജുവിൻ്റെ കരിയർ നശിപ്പിക്കരുത്. അടുത്തിടെ സഞ്ജു സാംസണെ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇത് ശരിയായ രീതിയല്ല. ദക്ഷിണാഫ്രിക്കയിൽ ഏകദിന സെഞ്ചുറി നേടിയ താരമാണ് സഞ്ജു. എന്നാൽ ഇപ്പോൾ ടീമിന് പുറത്താണ്. സഞ്ജുവിന് ഇനിയും  കരിയർ മുന്നിലുണ്ട്. രാഷ്ട്രീയം കളിച്ച് അത് നശിപ്പിക്കരുത്. 

vachakam
vachakam
vachakam

ഗൗതം ഗംഭീര്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. സഞ്ജുവിനെ മികച്ച ഭാവിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.   സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അന്ന് വാദിച്ച ഗംഭീര്‍ ഇപ്പോള്‍ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്' പത്രിക ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam