കേരള ക്രിക്കറ്റ് ലീഗ് സെമിഫൈനൽ ഇന്ന് (സെപ്തം.17)

SEPTEMBER 17, 2024, 10:29 AM

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്തി.

ഇന്ന് (സെപ്തം.17) ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ സെമിയിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ അദാനി ട്രിവാൻഡ്രം റോയൽസ് നേരിടും. വൈകുന്നേരം 6.30ന് നടക്കുന്ന രണ്ടാം സെമിയിൽ കൊല്ലം സെയ്‌ലേഴ്‌സും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. ഫൈനൽ നാളെ നടക്കും.

ലീഗിലെ അവസാന മത്സരത്തിൽ ഇന്നലെ കൊല്ലം തൃശൂരിനെ ആറു വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. ലീഗിലെ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരേയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരേയുമാണ് സെമിയിൽ നേരിടുക.

vachakam
vachakam
vachakam

പ്രാഥമിക റൗണ്ടിൽ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16 പോയിന്റുമായി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. രണ്ടു മത്സരത്തിൽ മാത്രമാണ് കൊല്ലം പരാജയപ്പെട്ടത്.

14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാൻഡ്രം റോയൽസിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂർ ടൈറ്റൻസിന് എട്ടു പോയിന്റുമാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam