ബ്ലാസ്റ്റേഴ്‌സിന്റെ അസോസിയേറ്റ് പാർട്ണറായി പോളിക്യാമ്പ് ഇന്ത്യ ലിമിറ്റഡ്

SEPTEMBER 17, 2024, 6:04 PM

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന നിർമാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗ് 11-ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.

രാജ്യത്തെ കായിക പ്രേമികളിലേക്ക് എത്തിച്ചേരാനുള്ള ബ്രാൻഡിന്റെ സ്‌പോർട്‌സ് മാർക്കറ്റിങ് സ്ട്രാറ്റജിയുടെ ഭാഗമായാണ് അസോസിയേറ്റ് പാർട്ണറായുള്ള ഈ സഹകരണം. ഇന്ത്യൻ സ്‌പോർട്‌സിനെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കായികരംഗത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ, ഇന്ത്യയിൽ ഫുട്‌ബോൾ അതിവേഗം സ്വാധീനം നേടുന്നുണ്ട്. ബ്രാൻഡിനെ ഓർമപ്പെടുത്തുന്നതിനും, പ്രതിധ്വനി സൃഷ്ടിക്കുന്നതിനും വളർന്നുവരുന്ന ആവേശഭരിതരായ ഒരു ആരാധകകൂട്ടവുമായി ബന്ധപ്പെടാനുള്ള സവിശേഷമായ അവസരവും ഈ പങ്കാളിത്തം പോളിക്യാബ് ഇന്ത്യയ്ക്ക് നൽകുന്നു.

vachakam
vachakam
vachakam

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഐഎസ്എൽ മത്സരങ്ങൾക്കിടയിൽ പോളിക്യാബ് അതിന്റെ ബ്രാൻഡിങ് വിവിധ ഘട്ടങ്ങളിൽ പ്രദർശിപ്പിക്കുകയും, കെബിഎഫ്‌സി ലോഗോ എല്ലാ ഉത്പന്ന കൊളാറ്ററലുകളിലും ഇൻഷോപ്പിലും ഔട്ട്‌ഡോർ ക്യാമ്പയിനുകളിലും ഉൾപ്പെടുത്തുകയും ചെയ്യും. കൂടാതെ ഐഎസ്എലുമായി ബന്ധപ്പെട്ട് വിവിധ ഉപഭോക്തൃ പ്രമോഷനുകൾ നടത്തി ഉപഭോക്താക്കളുടെ ഇടപെടലിനായി ആക്ടിവിറ്റി സോണുകൾ ലഭ്യമാക്കും. ഇതിനെല്ലാം പുറമേ കേരളത്തിലുടനീളമുള്ള അതിന്റെ മുഴുവൻ വ്യാപാര ശൃംഖലയുമായും ഇലക്ട്രീഷ്യൻമാരുമായും പോളിക്യാബ് ഇടപഴകൽ നടത്തും.

അർപ്പണബോധവും തളരാത്ത വീര്യവുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീം ഉൾക്കൊള്ളുന്ന ഗുണങ്ങൾ. ഈ അടിസ്ഥാന മൂല്യങ്ങൾ പോളിക്യാബിന്റെ ബ്രാൻഡ് ധാർമികതയുമായി ഒത്തുപോകുകയും, ഈ പങ്കാളിത്തം തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നുവെന്ന് പോളിക്യാബ് എക്‌സിക്യൂട്ടീവ് പ്രസിഡന്റും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇഷ്വീന്ദർ സിങ് ഖുറാന പറഞ്ഞു. കേരളത്തിലെ നിക്ഷേപം വർധിപ്പിക്കുന്നതിന് പോളിക്യാബ് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി പല മാർഗങ്ങൾ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഊർജ്വസലരായ സ്‌പോർട്‌സ് കമ്മ്യൂണിറ്റിയുമായി ഇടപഴകുക എന്ന തങ്ങളുടെ ലക്ഷ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ നിറവേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ബ്രാൻഡ് എന്ന നിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കെബിഎഫ്‌സി ഏറെ വളർന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ബി. നിമ്മഗദ്ദ പറഞ്ഞു. കെബിഎഫ്‌സിയുടെ വളർന്നുവരുന്ന ദേശീയ ബ്രാൻഡ് പങ്കാളിനിരയുടെ മറ്റൊരു സാക്ഷ്യമാണ് പോളിക്യാബുമായുള്ള ഈ പങ്കാളിത്തം. കമ്മ്യൂണിറ്റി ഇടപഴകലും പാരിസ്ഥിതിക ബോധമുള്ള വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പോളിക്യാബിന്റെ കാഴ്ചപ്പാടുമായി യോജിച്ച്, കെബിഎഫ്‌സിയുടെ മാർക്കറ്റിങ്, ബ്രാൻഡിങ് സംരംഭങ്ങൾക്ക് ഇത് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷ. പോളിക്യാബിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം, ഒരു ദീർഘകാല പങ്കാളിത്തം കെട്ടിപ്പടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിഖിൽ കൂട്ടിച്ചേർത്തു.
മറ്റൊരു ആവേശകരമായ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തയാറെടുക്കുമ്പോൾ ഈ ആവേശമുണർത്തുന്ന സഹകരണത്തിലൂടെ പുതുമയുള്ള പ്രകടനങ്ങൾ ആരാധകർക്ക് പ്രതീക്ഷിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam