പി.സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക് ഓഫ് അഗപ്പേ ചർച് സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവ്വഹിച്ചു

SEPTEMBER 19, 2024, 8:12 PM

ഡാളസ്: 2025ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലണ്ടിൽ മത്സരിക്കുന്ന പി.സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉത്ഘാടനം സമർപ്പണത്തോടെയുള്ള പ്രാർത്ഥനയോടെ സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത്  പ്രസിഡന്റും കൂടിയായ പാസ്റ്റർ ഷാജി ജി.കെ. ഡാനിയേൽ നിർവ്വഹിച്ചു. പി.സി. മാത്യു അഗപ്പേ ചർച്ചിന്റെ സന്തത സഹചാരിയും സപ്പോർട്ടറുമാണെന്നും എല്ലാ പിന്തുണയും നൽകി വിജയിപ്പിക്കണമെന്നും തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മുനിസിപ്പൽ ഇലക്ഷൻ രാഷ്ട്രീയത്തിന് അതീതം ആണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

സ്പാനിഷ് ചർച് പാസ്റ്റർ ഹോസെ, സീനിയർ പാസ്റ്റർ കോശി, യൂത്ത് പാസ്റ്റർ ജെഫ്‌റി എന്നിവരും പങ്കെടുത്ത യോഗത്തിൽ പി.സി. മാത്യു താൻ ഗാർലാൻഡിനുവേണ്ടി വിഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു.

പൗരന്മാരുടെ സുരക്ഷാ, സാമ്പത്തിക വളർച്ച, സിറ്റിയുടെ ജിയോഗ്രഫിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം വളർന്നു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി വേണ്ട സഹായങ്ങൾ നൽകുക, നോൺ പ്രോഫിറ്റ് ഓർഗനൈസഷനുകളുടെ കൂട്ടത്തിൽ പെടുത്തുവാൻ കഴിയുന്ന സംഘടനകൾക്കും റിലീജിയസ് സ്ഥാപനങ്ങൾക്കും ആവശ്യാടിസ്ഥാനത്തിൽ മുൻഗണന നൽകുക മുതലായവ തന്റെ ലക്ഷ്യങ്ങളിൽ പെടുന്നു എന്ന് പി.സി. മാത്യു പറഞ്ഞു.

vachakam
vachakam
vachakam

ഗാർലാണ്ടിലെ മാത്രമല്ല ഡാലസിലെയും അമേരിക്കയിലെ തന്നെ മലയാളികൾക്ക് അഭിമാനമായി ആദ്യമായി 2021ൽ താൻ സിറ്റി കൗൺസിലിൽ മത്സരിക്കുവാൻ കാട്ടിയ പ്രചോദനത്തിന്റെ പിന്നിൽ മലയാളികൾ തന്നെ ആയിരുന്നു എന്ന് പി.സി. പറഞ്ഞു. കഴിഞ്ഞ നാലുവർഷം ഗാർലണ്ടിൽ നിരന്തരമായി പ്രവർത്തിച്ചു വരുന്നതിനാൽ താൻ വളരെ ആത്മവിശ്വസത്തോടെ ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദഹം പറഞ്ഞു.

ഡാളസ്, ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ചിൽ 2005 മുതൽ അംഗമായിട്ടുള്ള പി.സി. മാത്യുവിന് പാസ്റ്റർ  കാർലാൻഡ് റൈറ്റിന്റെയും പ്രാർത്ഥനയും അനുഗ്രവും ഉണ്ടെന്ന് പി.സി. മാത്യു പറഞ്ഞു. ഒപ്പം എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നതായും പി.സി. മാത്യു പറഞ്ഞു.

വാർത്ത (സ്വന്തം ലേഖകൻ)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam