അമ്മയുടെ കാർ ഓടിച്ചു കടയിലേക്ക് പോയി 8 വയസ്സുകാരി; പിന്നീട് സംഭവിച്ചത് 

SEPTEMBER 19, 2024, 6:51 AM

8 വയസ്സുള്ള ഒരു പെൺകുട്ടി അമ്മയുടെ കാർ എടുത്ത് ഒഹായോയിലെ ഒരു കടയിലേക്ക് പോകുകയും തിരിച്ചു വണ്ടി ഓടിച്ചു സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയതായും പോലീസ്. കടയിലേക്കുള്ള കുട്ടിയുടെ ഡ്രൈവ് ഡാഷ് ക്യാമറ ഫൂട്ടേജിൽ പതിഞ്ഞതായി പോലീസ് വ്യക്തമാക്കി.

സംഭവം അറിഞ്ഞ പോലീസ് പെൺകുട്ടിയെ കണ്ടെത്തുമ്പോൾ അവൾ കടയിലിരുന്നു  ഫ്രാപ്പുച്ചിനോ കുടിക്കുകയായിരുന്നു എന്ന്  ബെഡ്‌ഫോർഡ് പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയെങ്കിലും അവൾ തന്റെ ഡ്രൈവിങ്ങിനിടെ ഒരു മെയിൽബോക്‌സിൽ കാർ ഇടിച്ചു എന്നും പോലീസ് വ്യക്തമാക്കി. അയൽവാസിയുടെ സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ റിംഗ് ക്യാമറ ഫൂട്ടേജിൽ പെൺകുട്ടി എസ്‌യുവിയിൽ കയറി രാവിലെ 7:00 മണിയോടെ ഒറ്റയ്ക്ക് പോയി എന്ന് പോലീസ് റിപ്പോർട്ട് പറയുന്നു. ഈ വിവരണവുമായി പൊരുത്തപ്പെടുന്ന വാഹനം ഓടിക്കുന്ന ഒരു ചെറിയ കുട്ടിയെക്കുറിച്ച് പോലീസിന് കോളും ലഭിച്ചിരുന്നു.

vachakam
vachakam
vachakam

പെൺകുട്ടിയുടെ ഡ്രൈവ് പകർത്തിയ വീഡിയോയിൽ, എസ്‌യുവി റോഡിലൂടെ നീങ്ങുമ്പോൾ ഇടയ്ക്കിടെ ലെയ്‌നുകൾ നിരന്തരം മാറുന്നതും കാണിക്കുന്നു. യാത്രയ്ക്കിടെ പെൺകുട്ടിക്ക് പരിക്കേറ്റില്ലെങ്കിലും താൻ ഒരു മെയിൽബോക്‌സിൽ ഇടിച്ചതായി കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി പോലീസ് കണ്ടെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam