ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം തകര്‍ത്തു

SEPTEMBER 19, 2024, 7:48 PM

ലക്‌നൗ: രാജ്യത്ത് ട്രെയിന്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചന വീണ്ടും തകര്‍ത്ത് റെയില്‍വേ. ഉത്തര്‍പ്രദേശ്-ഉത്തരാഘണ്ട് അതിര്‍ത്തിയില്‍ ബിലാസ്പൂര്‍ റോഡിനും രുദ്രപൂര്‍ നഗരത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്‍ കണ്ടെത്തിയതായി റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. ട്രെയിന്‍ ഡ്രൈവര്‍ ഇുമ്പുതൂണ്‍ കണ്ട് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിനവായി. 

'ബുധനാഴ്ച രാത്രി 10.18 ഓടെ, 12091 എന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റ്, ബിലാസ്പൂര്‍ റോഡിനും രുദ്രപൂര്‍ സിറ്റിക്കും ഇടയിലുള്ള ട്രാക്കില്‍ 6 മീറ്റര്‍ നീളമുള്ള ഒരു ഇരുമ്പ് തൂണ്‍ കണ്ടെത്തിയതായി രുദ്രപൂര്‍ സിറ്റി സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി ട്രാക്ക് വൃത്തിയാക്കിയ ശേഷം സുരക്ഷിതമായി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു,'' ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.

ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഏതാനും മാസങ്ങളായി ശ്രമങ്ങള്‍ നടക്കുകയാണ്. ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ചരക്ക് തീവണ്ടി പാളം തെറ്റിക്കാനുള്ള ശ്രമം കണ്ടെത്തിയിരുന്നു. വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയുടെ ട്രാക്കില്‍ അക്രമികള്‍ രണ്ട് സിമന്റ് കട്ടകള്‍ സ്ഥാപിച്ചിരുന്നു. ട്രെയിന്‍ സിമന്റ് കട്ടകളില്‍ ഇടിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ചരക്ക് ഇടനാഴിയിലെ ശാരദ്ന, ബംഗദ് സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം.

vachakam
vachakam
vachakam

അതിനുമുമ്പ്, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഭിവാനി-പ്രയാഗ്രാജ് കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം നടന്നു. ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും സഹിതം ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍ സ്ഥാപിക്കുകയായിരുന്നു. ഭിവാനി-പ്രയാഗ്രാജ് കാളിന്ദി എക്സ്പ്രസിന്റെ ഡ്രൈവര്‍ സിലിണ്ടറുകള്‍ കണ്ട് ട്രെയിന്‍ നിര്‍ത്തി. 

വ്യാപകമായ അട്ടിമറി ശ്രമങ്ങളെക്കുറിച്ച് പോലീസും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിച്ചു വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam