നാവികസേന യുഎസില്‍ നിന്ന് പാട്ടത്തിനെടുത്ത എംക്യു-9ബി ഡ്രോണ്‍ കടലില്‍ പതിച്ചു

SEPTEMBER 19, 2024, 12:43 AM

ചെന്നൈ: ഇന്ത്യന്‍ നാവികസേന യുഎസില്‍ നിന്ന് പാട്ടത്തിനെടുത്ത എംക്യു-9ബി സീഗാര്‍ഡിയന്‍ റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് (ആര്‍പിഎ) നിരീക്ഷണ ദൗത്യത്തിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു. 

അമേരിക്കന്‍ കമ്പനിയായ ജനറല്‍ ആറ്റോമിക്സ് നിര്‍മ്മിച്ച പ്രിഡേറ്റര്‍ ബി ഡ്രോണുകളുടെ ഒരു വകഭേദമാണ് എംക്യു-9ബി. നാവികസേന നാല് വര്‍ഷം മുമ്പാണ് രണ്ട് എംക്യു-9ബി നിരീക്ഷണ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തത്. വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതോടെ സേനയ്ക്കായി. 

തമിഴ്നാട്ടിലെ രാജാലി നാവികസേനാ എയര്‍ സ്റ്റേഷനില്‍ നിന്നാണ് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. സാങ്കേതിക തകരാറുണ്ടായതോടെ ആര്‍പിഎ സുരക്ഷിതമായ ഒരു പ്രദേശത്തേക്ക് നാവിഗേറ്റ് ചെയ്യുകയും കടലില്‍ പതിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

നിര്‍മ്മാതാക്കളായ ജനറല്‍ ആറ്റോമിക്സില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. കരാര്‍ പ്രകാരം നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നഷ്ടപ്പെട്ട ആര്‍പിഎയ്ക്ക് പകരം മറ്റൊന്ന് ലഭിക്കും. യുഎസില്‍ നിന്ന് 31 എംക്യു-9ബി ഡ്രോണുകള്‍ വാങ്ങാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് അപകടം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam