അമേരിക്കൻ ഫെഡറല്‍ നിരക്കിലെ കുറവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്തേകും; സാമ്ബത്തിക കാര്യ സെക്രട്ടറി

SEPTEMBER 19, 2024, 2:48 PM

മുംബൈ: അമേരിക്കൻ ഫെഡറൽ  റിസർവ് പലിശ നിരക്ക് കുറച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന് വിലയിരുത്തൽ.

ഫെഡറൽ റിസർവിൻ്റെ നീക്കം ഇന്ത്യയിലേക്കുള്ള വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) വർധിപ്പിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ്-19ന് ശേഷം ഇതാദ്യമായാണ് യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. നിലവിൽ അര ശതമാനത്തിൻ്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഫെഡറൽ നിരക്ക് 4.75 ശതമാനമായി. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമായാണ് നടപടിയെ വിശേഷിപ്പിക്കുന്നത്.

vachakam
vachakam
vachakam

വിലക്കയറ്റത്തെത്തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കുറഞ്ഞ പലിശയ്ക്ക് ഇനി ബാങ്കുകളില്‍ നിന്ന് വായ്പ ലഭിച്ചു തുടങ്ങും. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്‌റെ വേഗതയെ പിന്തുണയ്ക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും സഹായിക്കും. വരും മാസങ്ങളില്‍ പലിശനിരക്ക് വീണ്ടും കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

ഫെഡിന്റെ നിരക്ക് കുറയ്‌ക്കല്‍ ഏഷ്യന്‍ സൂചികകള്‍ നേട്ടമാക്കി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലയില്‍ എത്തി. സെൻസെക്‌സ് 735.95 പോയിൻ്റ് ഉയർന്ന് 83,684.18 എന്ന നിലയിലും നിഫ്റ്റിയും 209.55 പോയിൻ്റ് ഉയർന്ന് 25,587.10 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam