യുവതിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി; മൃതദേഹം സ്യൂട്കേയ്സിലാക്കി ജനവാസമേഖലയില്‍ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന റിപ്പോർട്ട്

SEPTEMBER 19, 2024, 2:11 PM

ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്കേയ്സിലാക്കി ജനവാസമേഖലയില്‍ ഉപേക്ഷിച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ ദുരൈപാക്കത്ത് ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

കഷ്ണങ്ങളാക്കി വെട്ടിമുറിച്ച നിലയിലുള്ള മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെ നാട്ടുകാരാണ് കണ്ടെത്തിയത്. ചെന്നൈയ്ക്കടുത്തുള്ള മണലി സ്വദേശിനിയായ ദീപികയുടേതാണ് മൃതദേഹം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഉപേക്ഷിക്കപെട്ട സ്യൂട്കേസ് കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ ആണ് സ്യൂട്കേയ്സ് തുറന്നു നോക്കിയത്. അപ്പോഴാണ് മൃതദേഹം കണ്ടത്. മറ്റെവിടെയോവെച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെകൊണ്ടുവന്ന് തള്ളുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam