ബുള്‍ഡോസര്‍ രാജ് നിര്‍ത്തിവയ്ക്കണം: സുപ്രീംകോടതി

SEPTEMBER 17, 2024, 7:24 PM

ന്യൂഡല്‍ഹി : ബുള്‍ഡോസർ രാജിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നല്‍കിയ ഹർജികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി.

കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ലെന്നും നിർദേശം നല്‍കി. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

vachakam
vachakam
vachakam

സർക്കാരുകള്‍ ബുള്‍ഡോസർ രാജ്‌ നടപ്പാക്കുന്നത്‌ നിയമങ്ങള്‍ക്ക്‌ മുകളിലൂടെ ബുള്‍ഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

ആരെങ്കിലും ഒരു കേസില്‍ പ്രതിയായെന്നത്‌ കൊണ്ട്‌ ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകള്‍ ഇടിച്ചുനിരത്തുന്നത്‌ നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam