മലപ്പുറത്തെ നിപ മരണം; യുവാവിന് രോഗബാധയുണ്ടായത് വീട്ടിൽ നിന്ന് കഴിച്ച പഴത്തിൽ നിന്നെന്ന് സംശയം

SEPTEMBER 19, 2024, 7:52 PM

മലപ്പുറം: നിപ ബാധിച്ച് മരിച്ച വണ്ടൂർ സ്വദേശി വീട്ടിൽ നിന്ന് കഴിച്ച പഴത്തിൽ നിന്നാണ് നിപ ബാധിച്ചതെന്ന് സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഏഴ് പേർ നിപ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടെന്നും എല്ലാവരുടെയും സാമ്പിൾ എടുക്കുമെന്നും വീണ ജോർജ് അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിൽ 267 പേരുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, പത്തനംതിട്ടയിൽ എംപോക്സ് ലക്ഷണത്തോടെ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആയി. സൂഷ്മമായ നിരീക്ഷണം തുടരുന്നുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. നേരത്തെ ഡൽഹിയിൽ വിദേശത്ത് നിന്നെത്തിയ വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു.

ആദ്യമായാണ് കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് എംപോക്സ് സ്ഥിരീകിച്ചപ്പോൾ തന്നെ ഇന്ത്യയിലും എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നെന്ന് മന്ത്രി അറിയിച്ചിരുന്നു.

രോഗിയെ പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരും സ്രവ സാമ്പിളുകൾ കൈകാര്യം ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam