എലവേറ്റഡ് ഹൈവേയുടെ നിർമ്മാണം; എറണാകുളം-ആലപ്പുഴ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

SEPTEMBER 19, 2024, 1:17 PM

ആലപ്പുഴ: എലവേറ്റഡ് ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് എറണാകുളം-ആലപ്പുഴ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡില്‍ വ്യാഴാഴ്ച മുതല്‍ ടൈല്‍ വിരിക്കുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത തടസ്സം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് ക്രമീകരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അരൂക്കുറ്റി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജങ്ഷനില്‍നിന്ന് ഫ്രീ ലെഫ്റ്റ് എടുത്ത്, യു ടേണ്‍ എടുത്ത് എറണാകുളം ഭാഗത്തേക്ക് പോകണം.

എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂരില്‍നിന്ന് തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച്‌ റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.

vachakam
vachakam
vachakam

തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ എം.സി./എ.സി. റോഡ് വഴി പോകേണ്ടതാണ്.

ഹെവി വാഹനങ്ങള്‍ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam