എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു

SEPTEMBER 19, 2024, 9:27 PM

കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകൻ വി.കെ. പ്രകാശിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി.കെ. പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തില്‍ വിട്ടയച്ചു.

2012ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ ഒരു സിിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ പരാതിക്കാരിയോട് വി.കെ. പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

vachakam
vachakam
vachakam

പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു.

പ്രത്യേക അന്വേഷണ സംഘത്തിന് വി.കെ. പ്രകാശിന്റെ മൊഴിപ്പകർപ്പ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറും. കേസില്‍ എസ്.ഐ.ടി തുടർ നടപടികള്‍ സ്വീകരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam