മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാതി നല്‍കി പി വി അന്‍വര്‍

SEPTEMBER 19, 2024, 7:48 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കി പി വി അന്‍വര്‍ എംഎല്‍എ.

പി ശശിക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

പ്രത്യേക ദൂതന്‍ വഴിയാണ് പരാതി കൈമാറിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് പി ശശി. പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയത്.

vachakam
vachakam
vachakam

 എഡിജിപി അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേൽപ്പിച്ച ദൗത്യങ്ങൾ പി. ശശി ചെയ്യുന്നില്ല, കാര്യങ്ങൾ ധരിപ്പിക്കുന്നില്ല ‌എന്നതടക്കമുള്ള ആരോപണങ്ങളാണ് നേരത്തെ അൻവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നത്. ഇവയാണ് ഇപ്പോൾ പാർട്ടിക്ക് എഴുതിനൽകിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam