എനിക്ക് പിടിവാശിയില്ല, പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനമൊഴിയും: എ.കെ. ശശീന്ദ്രൻ

SEPTEMBER 19, 2024, 3:18 PM

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ.

മന്ത്രിസ്ഥാനത്തോട് തനിക്ക് പിടിയുമില്ല വാശിയുമില്ലെന്ന് മന്ത്രി പറഞ്ഞു. പാർട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം സംബന്ധിച്ച ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. തോമസ് കെ.തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും യോഗ്യരായ നേതാക്കളാണെന്നും ശശീന്ദ്രൻ പറഞ്ഞു.

vachakam
vachakam
vachakam

ശരദ് പവാറിനെ കാണാൻ ഞങ്ങള്‍ മൂന്നാളും പോകുന്നുണ്ട്. തോമസ് കെ. തോമസ് എന്തുപറയുമെന്ന് എനിക്കറിയില്ല. അദ്ദേഹം പറയേണ്ടത് പറയട്ടെ. നിലവില്‍ തങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു തർക്കമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

ശശീന്ദ്രന്‍ രാജിവച്ച്‌ മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു കൈമാറണമെന്നാണ് പാര്‍ട്ടി തീരുമാനം. ചാക്കോയ്ക്കും ഈ അഭിപ്രായമാണുള്ളത്. പാര്‍ട്ടി തീരുമാനം ശശീന്ദ്രനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ ശശീന്ദ്രനു താത്പര്യമില്ല.

ശശീന്ദ്രനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാല്‍ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാനുള്ള അണിയറ നീക്കവും ശക്തമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam