നിർഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

SEPTEMBER 19, 2024, 1:53 PM

പാലക്കാട്: നിർഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തിയതായി റിപ്പോർട്ട്. 14-കാരിയായ പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ബന്ധുവീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

അതേസമയം കാണാതായ 17-കാരിയായ രണ്ടാമത്തെ കുട്ടിയെ വ്യാഴാഴ്ച രാവിലെ മണ്ണാർക്കാടുവെച്ച്‌ സുഹൃത്തിനൊപ്പം കണ്ടെത്തിയിരുന്നു. ഇരുവർക്കുമൊപ്പം നിർഭയ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ 17-കാരിയായ മറ്റൊരു പെണ്‍കുട്ടിയെ ബുധനാഴ്ച തന്നെ പോലീസ് കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് നിർഭയ കേന്ദ്രത്തില്‍നിന്ന് സുരക്ഷാജീവനക്കാർ കാണാതെ മൂന്ന് പെണ്‍കുട്ടികളും കടന്നുകളഞ്ഞത്. തുടർന്ന് പോലീസ് അന്വേഷണം വിപുലമാക്കിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam