കൊൽക്കത്ത പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി ബംഗാൾ സർക്കാർ

SEPTEMBER 17, 2024, 7:28 PM

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ, സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഹെൽത്ത് സർവീസസ് ഡയറക്ടർ എന്നിവരെ സ്ഥലം മാറ്റി.

പ്രതിഷേധത്തിലായിരുന്ന ഡോക്ടർമാർ തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഗോയലിന് പകരം 1998 ബാച്ച് ഓഫീസറായ മനോജ് കുമാർ വർമ്മയെ ഈ സ്ഥാനത്ത് നിയമിച്ചു. ഈ വർഷം ജനുവരിയിൽ അദ്ദേഹത്തെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) ആയി നിയമിച്ചിരുന്നു.

2021 ഡിസംബർ മുതൽ കൊൽക്കത്ത പോലീസ് കമ്മീഷണറാണ് വിനീത് ഗോയൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മറ്റ് നാല് ഉദ്യോഗസ്ഥരുടെ പേരുകളും ഉൾപ്പെടുത്തിയാണ് സ്ഥലംമാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

ട്രെയിനി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് പ്രതിഷേധത്തിലായിരുന്ന ഡോക്ടർമാർ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയത്. അഞ്ചാമത്തേയും അവസാനത്തേയും ക്ഷണമാണിതെന്നായിരുന്നു പശ്ചിമ ബംഗാൾ സർക്കാർ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam