തിരഞ്ഞെടുപ്പ് പ്രചരണം: ട്രംപിന്റെ ഹാക്ക് ചെയ്ത വിവരം ഇറാന്‍ ബൈഡന്‍ അനുകൂലികള്‍ക്ക് അയച്ചുവെന്ന്‌ യുഎസ് അന്വേഷണ ഏജന്‍സികള്‍

SEPTEMBER 19, 2024, 5:40 AM

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ട്രംപിന്റെ ഹാക്ക് ചെയ്ത വിവരം ഇറാന്‍ ബൈഡന്‍ കൂട്ടാളികള്‍ക്ക് അയച്ചെന്ന് യുഎസ്. ഇറാനിയന്‍ ഹാക്കര്‍മാര്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള ഹാക്ക് ചെയ്ത വിവരങ്ങള്‍ ബൈഡന്‍ പ്രചാരണവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിതരണം ചെയ്തുവെന്നാണ എഫ്ബിഐയും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നത്.

ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ്,
ട്രംപ് കാമ്പെയ്നില്‍ നിന്ന് എടുത്ത വിവരങ്ങള്‍ ജൂണ്‍ അവസാനത്തിലും ജൂലൈ തുടക്കത്തിലും കാമ്പെയ്നുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇമെയിലുകള്‍വഴി അയച്ചിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഏതെങ്കിലും സ്വീകര്‍ത്താക്കളില്‍ നിന്ന് എന്തെങ്കിലും മറുപടി ലഭിച്ചതിന് നിലവില്‍ തെളിവുകളൊന്നുമില്ല.

നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് സ്ഥാപനങ്ങളിലുള്ള വിശ്വാസം തകര്‍ക്കന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ഇറാനുമായി അഭിപ്രായവ്യത്യാസമുണ്ടാക്കുമെന്നും ഓഗസ്റ്റില്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam