ടെസ്ല സൂപ്പര്‍ചാര്‍ജര്‍ ശൃംഖലയിലേക്ക് തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും പ്രവേശനം നല്‍കി ജനറല്‍ മോട്ടോഴ്സ് 

SEPTEMBER 19, 2024, 4:39 AM

വാഷിംഗ്ടണ്‍: ടെസ്ലയുടെ വിശാലമായ സൂപ്പര്‍ചാര്‍ജര്‍ ശൃംഖലയിലേക്ക് തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രവേശനം നല്‍കുന്ന ഏറ്റവും പുതിയ കാര്‍ കമ്പനിയായി ജനറല്‍ മോട്ടോഴ്സ് മാറിയിരിക്കുകയാണ്. ഷെവര്‍ലെ, കാഡിലാക്ക് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ളവ ഉള്‍പ്പെടെയുള്ള  ജിഎം  ഇലക്ട്രിക്-വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ടെസ്ലയുടെ 17,800 സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകളില്‍ ചാര്‍ജ് ചെയ്യാന്‍ 225 ഡോളര്‍ അഡാപ്റ്റര്‍ ഉപയോഗിക്കാമെന്ന് കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു.

ഇവി ഉപഭോക്താക്കള്‍ക്കായി ചാര്‍ജിംഗ് ആക്സസ് മെച്ചപ്പെടുത്തുന്നതിനുള്ള ജിഎമ്മിന്റ ഏറ്റവും പുതിയ നീക്കമാണിത്. സൂപ്പര്‍ചാര്‍ജര്‍ ശൃംഖല കൂട്ടിച്ചേര്‍ക്കുന്നതോടെ, ജിഎം ഡ്രൈവര്‍മാര്‍ക്ക് വടക്കേ അമേരിക്കയിലുടനീളം 231,800 ലെവല്‍ 2, ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ എന്നിവയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഡിട്രോയിറ്റ് വാഹന നിര്‍മ്മാതാവ് പറയുന്നു.

EVgo ഉപയോഗിച്ച് ജിഎം അതിന്റെ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ ആ സംഖ്യ കൂടുതല്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു. പബ്ലിക് ചാര്‍ജിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ കാര്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ജിഎമ്മില്‍ നിന്നുള്ള ഈ ബാക്ക്-ടു-ബാക്ക് ചാര്‍ജിംഗ് അറിയിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ജിഎമ്മിന്റെ എനര്‍ജി വൈസ് പ്രസിഡന്റ് വേഡ് ഷെഫര്‍ പറഞ്ഞു.

പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറില്‍ വേഗതയേറിയതും സൗകര്യപ്രദവും സുരക്ഷിതവുമായ ചാര്‍ജിംഗ് നല്‍കുന്നതില്‍ മികച്ച സേവനം നല്‍കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഷെഫര്‍ ബിസിനസ് ഇന്‍സൈഡറോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam