100,000 അരിസോണക്കാർക്ക് സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനാകില്ല; കാരണമിതാണ്  

SEPTEMBER 19, 2024, 7:26 AM

ന്യൂയോർക്ക് : വരാനിരിക്കുന്ന  തിരഞ്ഞെടുപ്പുകളിൽ അരിസോണയിലെ ഏകദേശം 100,000 നിവാസികൾക്ക്  വോട്ടുചെയ്യാനാകില്ല. വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിലെ പിഴവാണിതിന് കാരണം.

2004-ൽ പ്രാബല്യത്തിൽ വന്ന ഒരു സംസ്ഥാന നിയമ പ്രകാരം  അരിസോണ വോട്ടർമാർ സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്റ്റർ ചെയ്യാൻ  പൗരത്വത്തിൻ്റെ തെളിവ് കാണിക്കേണ്ടതുണ്ട്.

മോട്ടോർ വെഹിക്കിൾ ഡിവിഷൻ സംസ്ഥാനത്തെ വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിലേക്ക് ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ നൽകുന്ന രീതിയിലാണ് പിഴവ് ഉണ്ടായത്.

vachakam
vachakam
vachakam

1996 ഒക്ടോബറിനു മുമ്പ് അരിസോണ ഡ്രൈവിംഗ് ലൈസൻസ് നേടിയവരും പിന്നീട് 2004 ന് ശേഷം വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ഡ്യൂപ്ലിക്കേറ്റ് പകരം നൽകിയവരുമാണ് ഈ പ്രത്യേക പിശക് ബാധിച്ച വോട്ടർമാർ.

അരിസോണയിലെ  നിയമ പ്രകാരം  2005 മുതൽ സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതിന് യുഎസ് പൗരത്വത്തിൻ്റെ തെളിവ് ആവശ്യമാണ്. ഈ വോട്ടർമാർ തെളിവ് നൽകിയിട്ടില്ലെങ്കിൽ,അവരെ പ്രസിഡന്റ് - കോൺഗ്രസ് തിരഞ്ഞെടുപ്പിന്  മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.

അതേസമയം 98,000 വോട്ടർമാരെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട്  വോട്ടർ രജിസ്ട്രേഷന്  മേൽനോട്ടം വഹിക്കുന്ന സ്റ്റീഫൻ റിച്ചറി അരിസോണ സുപ്രീം കോടതിയിൽ  അടിയന്തര ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam