ലൈംഗിക കടത്ത് കേസ്: യു.എസ് റാപ്പര്‍ സീന്‍ 'ഡിഡി' കോംബ്‌സിന് വീണ്ടും ജാമ്യം നിഷേധിച്ചു

SEPTEMBER 19, 2024, 7:34 AM

വാഷിംഗ്ടണ്‍: റാപ്പ് മൊഗല്‍ സീനിന് 'ഡിഡി' കോംബ്സ് റാക്കറ്റിംഗ്, ലൈംഗിക കടത്ത് ആരോപണ കേസില്‍ ജാമ്യം നിഷേധിച്ചു. വിചാരണ തീര്‍പ്പാക്കാത്തതിനാല്‍ തടവില്‍ തുടരും. ബുധനാഴ്ച ജഡ്ജി അദ്ദേഹത്തിന്റെ അപ്പീല്‍ നിരസിക്കുകയായിരുന്നു. അക്രമത്തിന്റെയും ലഹരി സ്തുക്കളുടെയും ദുരുപയോഗത്തിന്റെ ചരിത്രവും സാക്ഷികളെ നശിപ്പിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ 50 മില്യണ്‍ ഡോളര്‍ ബോണ്ട് ഉള്‍പ്പെടെയുള്ള ജാമ്യ ഹര്‍ജി അപര്യാപ്തമാണെന്ന് ജഡ്ജി ആന്‍ഡ്രൂ കാര്‍ട്ടര്‍ കഴിഞ്ഞ ദിവസത്തെ വിധി പ്രസ്താവിച്ചിരുന്നു.

''അത് ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല,'' കോംബ്‌സിന്റെ അഭിഭാഷകന്‍ മാര്‍ക്ക് അഗ്‌നിഫിലോ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോംബ്സിനെ ജാമ്യത്തില്‍ വിട്ടയക്കുന്നതിനായി നിരന്തരം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ 'എത്രയും വേഗത്തില്‍' വിചാരണ മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹം എവിടെയായിരുന്നാലും അവന്റെ ദൃഢനിശ്ചയം ഒന്നുതന്നെയാണ്. താന്‍ നിരപരാധിയാണെന്ന് അവന്‍ വിശ്വസിക്കുന്നു,' കോംബ്‌സ് തടവിലാക്കിയിരിക്കുന്ന ജയില്‍ സാഹചര്യങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും അഗ്‌നിഫിലോ പറഞ്ഞു.

ചൊവ്വാഴ്ച, 54 കാരനായ കോംബ്സ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗിക പാര്‍ട്ടികളിലേക്ക് അവരെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മൂന്ന് ക്രിമിനല്‍ കേസുകളിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. റാക്കറ്റിംഗ് ഗൂഢാലോചന, ലൈംഗിക കടത്ത് എന്നിവയ്ക്കൊപ്പം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ ഇരകളെ സംസ്ഥാന അതിര്‍ത്തികളിലുടനീളം എത്തിച്ചതിന് കോംബ്സിനെതിരെ മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്.

അക്രമം, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയുടെ ഭീഷണിയില്‍ സ്ത്രീകളെ കെണിയില്‍ വീഴ്ത്തുകയും ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഒരു ക്രിമിനല്‍ എന്റര്‍പ്രൈസസിന്റെ ഡോണ്‍ ആയിരുന്നു കോംബ്‌സ് എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam