ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി ഡാനി ഓൾമോയുടെ പരിക്ക്

SEPTEMBER 17, 2024, 6:24 PM

ബാഴ്‌സലോണ ഫോർവേഡ് ഡാനി ഓൾമോ വലത് ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് നാലോ അഞ്ചോ ആഴ്ചത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു.

ഞായറാഴ്ച ലാ ലിഗയിൽ ജിറോണയ്‌ക്കെതിരെ ബാഴ്‌സലോണ 4-1ന് ജയിച്ചപ്പോൾ പരിക്ക് കാരണം ഓൾമോ കളം വിടേണ്ടി വന്നിരുന്നു.

ബാഴ്‌സയുടെ പ്രധാന സമ്മർ സൈനിംഗായ ഓൾമോ തന്റെ ബാഴ്‌സലോണ കരിയറിന് ഗംഭീര തുടക്കമാണ് കുറിച്ചത്. തന്റെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങളിലും ഓൾമോ സ്‌കോർ ചെയ്തു. 2011നു ശേഷം ആദ്യമായാണ് ഒരു ബാഴ്‌സലോണ താരം ഈ നേട്ടം സ്വന്തമാക്കുന്നത്.

vachakam
vachakam
vachakam

25കാരൻ വ്യാഴാഴ്ച മൊണാക്കോയ്‌ക്കെതിരായ ബാഴ്‌സലോണയുടെ വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പങ്കെടുക്കില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam