പഞ്ചാബിനെ കളി പഠിപ്പിക്കാന്‍ റിക്കി പോണ്ടിങ് എത്തുന്നു 

SEPTEMBER 18, 2024, 4:24 PM

ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെ നിയമിച്ച് പഞ്ചാബ് കിങ്‌സ്.  ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായിരുന്ന പോണ്ടിങ് അടുത്തിടെയാണ് ഈ സ്ഥാനം ഒഴിഞ്ഞത്. 

ഇപ്പോള്‍ പഞ്ചാബിലേക്ക് കളി പഠിപ്പിക്കാന്‍ എത്തുകയാണ് പോണ്ടിങ് . പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ പഞ്ചാബിനായിട്ടില്ല. 

പോണ്ടിങ് വരുന്നതോടെ പ്ലേ ഓഫിലേക്കുയരുന്ന തരത്തിലെങ്കിലും ടീമിന് മെച്ചപ്പെടാനാവുമെന്നുറപ്പാണ്. വലിയ പൊളിച്ചെഴുത്ത് പോണ്ടിങ്ങിന് കീഴില്‍ പഞ്ചാബ് നടത്തുമെന്നുറപ്പാണ്.

vachakam
vachakam
vachakam

നേരത്തെ മുംബൈ ഇന്ത്യൻസിനെ കളിപ്പിച്ച പരിശീലകനാണ് റിക്കി പോണ്ടിംഗ്. മുംബൈയുടെ ക്യാപ്റ്റനായി രോഹിത് ശർമ്മ മുംബൈ ടീമിലുണ്ടായിരുന്നു. പോണ്ടിങ്ങുമായി നല്ല ബന്ധമുള്ള താരമാണ് രോഹിത്. കഴിഞ്ഞ സീസണിൽ രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റൻ ആക്കിയിരുന്നു. 

ഹാര്‍ദിക്കിനെ നിലനിര്‍ത്താനാണ് മുംബൈയുടെ നീക്കം. അങ്ങനെ വരുമ്ബോള്‍ രോഹിത് ലേലത്തിലേക്കെത്തും. പഞ്ചാബ് കിങ്‌സ് രോഹിത്തിനെ നായകനാക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. പോണ്ടിങ് ഇതിനായി ഇടപെടുമെന്ന കാര്യം ഉറപ്പാണ്. 

രോഹിത്തിനെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ പ്രീതി സിന്ദ ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റിനും താല്‍പര്യം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. രോഹിത്തിനായി കോടികള്‍ പഞ്ചാബ് മുടക്കാനാണ് സാധ്യത കൂടുതല്‍.നിലവിലെ പഞ്ചാബിന്റെ നായകന്‍ ശിഖര്‍ ധവാനാണ്. ധവാനെയടക്കം ടീമിലെ പ്രധാനപ്പെട്ട താരങ്ങളെ ഉള്‍പ്പെടെ പഞ്ചാബ് ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam