എല്ലാ മസാലകളും നിര്‍ത്തിക്കോ,  ഗോസിപ്പുകളുടെ മുനയൊടിച്ച് കോലിയും ഗംഭീറും; അഭിമുഖത്തിൽ ഒന്നിച്ചെത്തി 

SEPTEMBER 18, 2024, 5:02 PM

ഇന്ത്യൻ താരങ്ങളാണെങ്കിലും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഇതിഹാസ താരം വിരാട് കോലിയും ഗ്രൗണ്ടിൽ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുവരും ഗ്രൗണ്ടിൽ 'കലിപ്പൻ' ആയതിനാൽ ഏറ്റുമുട്ടുമ്പോഴെല്ലാം അത് വലിയ വാർത്തകളാകാറുണ്ട്‌ . എന്നാൽ ഇരുവരും തമ്മിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ബിസിസിഐ പുറത്തുവിട്ട അഭിമുഖത്തിൻ്റെ ട്രെയിലർ വീഡിയോ.

എല്ലാ മസാലകളും അവസാനിപ്പിക്കാൻ പോകുവാണെന്നാണ് വിരാട് കോഹ്ലി ട്രെയ്‍ലറില്‍ പറയുന്നത്.ബാറ്റിങ്ങിനിടെ ആരുമായെങ്കിലും തർക്കിക്കേണ്ടി വന്നാല്‍ ബാറ്റിങ്ങില്‍ മോട്ടിവേഷൻ ലഭിക്കുമോ എന്ന് വിരാട് ഗൗതം ഗംഭീറിനോട് ചോദിക്കുന്നുണ്ട്. ഇതിന് വളരെ രസകരമായാണ് ഗംഭീർ മറുപടി നല്‍കുന്നത്.

 ഞങ്ങള്‍ ഇതാ ഒന്നിച്ചെത്തിയിരിക്കുന്നു. എല്ലാ മസാല കഥകള്‍ക്കും എരിവും പുളിയുമുള്ള ഗോസിപ്പുകള്‍ക്കും ഇതോടെ അവസാനമാകട്ടെ' എന്നാണ് കോലി ചിരിച്ചുകൊണ്ട് ആദ്യമേ പറയുന്നത്. ഒരു സംഭാഷണം തുടങ്ങാന്‍ എന്തുകൊണ്ടും നല്ലത് ഇങ്ങനെ തന്നെയാണെന്ന് ഗംഭീര്‍ കോലിക്ക് മറുപടി നല്‍കുന്നുണ്ട്. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ ഇരുവരും പരസ്പരം പുകഴ്ത്തുന്നുണ്ട്.

vachakam
vachakam
vachakam

കളിക്കിടെ ഗ്രൗണ്ടില്‍ ഉണ്ടാകാറുള്ള ശീതയുദ്ധങ്ങളെ കുറിച്ച്‌ കോലി ഗംഭീറിനോടു ചോദിച്ചു. ' ഇക്കാര്യത്തില്‍ ഫീല്‍ഡില്‍ എന്നേക്കാള്‍ കൂടുതല്‍ അനുഭവങ്ങള്‍ നിങ്ങള്‍ക്കല്ലേ' എന്നായിരുന്നു ഗംഭീര്‍ കോലിക്ക് മറുപടി നല്‍കിയത്.  ദേശ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ കോലി കാണിച്ചിരുന്ന പോരാട്ടവീര്യത്തെ ഗംഭീര്‍ പുകഴ്ത്തി. ടെസ്റ്റില്‍ വളരെ കരുത്തുറ്റ ബൗളിങ് യൂണിറ്റിനെ സൃഷ്ടിച്ചതിന്റെ എല്ലാ ക്രെഡിറ്റും കോലിക്ക് ആണെന്നും ഗംഭീര്‍ പറഞ്ഞു.

2014-15 ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ഗംഭീർ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്. 2013ലെ ഐപിഎൽ മത്സരത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് 2023 ഐപിഎൽ സീസണിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഗംഭീറിന് കീഴിൽ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും വിരാട് കോഹ്‌ലിയും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam