മികച്ച ബൗളിംഗ് പ്രകടനവുമായി അർജുൻ ടെണ്ടുൽക്കർ

SEPTEMBER 17, 2024, 2:31 PM

അഭ്യന്തര ക്രിക്കറ്റിൽ മികച്ച ബൗളിംഗുമായി സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ.

ഗോവയുടെ താരമായ അർജുൻ പ്രീ-സീസൺ പോരാട്ടമായ കെ. തിമ്മപ്പയ്യ സ്മാരക ടൂർണമെന്റിൽ 9 വിക്കറ്റുകൾ പിഴുതാണ് മികച്ച ഫോമിൽ പന്തെറിഞ്ഞത്. കർണാടക ക്രിക്കറ്റ് ഇലവനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ പ്രകടനം.

മത്സരത്തിൽ 26.3 ഓവറുകൾ പന്തെറിഞ്ഞ പേസ് ബൗളറായ അർജുൻ 87 റൺസ് വഴങ്ങി 9 വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സിൽ അഞ്ചും രണ്ടാം ഇന്നിങ്‌സിൽ നാലും വിക്കറ്റുകൾ വീഴ്ത്തി. താരത്തിന്റെ മികവിൽ ടീം 189 റൺസിന്റെ കൂറ്റൻ ജയവും പിടിച്ചു.

vachakam
vachakam
vachakam

ഒന്നാം ഇന്നിങ്‌സിൽ കർണാടക 103 റൺസെടുത്ത് പുറത്തായി. അർജുൻ 41 റൺസ് വഴങ്ങി 5 വിക്കറ്റുകൾ നേടി. ഗോവ ഒന്നാം ഇന്നിങ്‌സിൽ 413 റൺസെടുത്തു. ഗോവയ്ക്കായി അഭിവ് തേജ്‌റാണ (109) സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സിൽ കർണാടക നേടിയത് വെറും 121 റൺസ്. അർജുൻ 46 റൺസ് വഴങ്ങി വീഴ്ത്തിയത് 4 വിക്കറ്റുകൾ.

ആഭ്യന്തര ക്രിക്കറ്റിൽ 49 മത്സരങ്ങളാണ് 24കാരൻ ഇതുവരെ കളിച്ചത്. 68 വിക്കറ്റുകൾ നേടി. ഫസ്റ്റ് ക്ലാസിൽ 13 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ നേട്ടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam