മുൻ ഇറ്റലി, യുവന്റസ് താരം സാൽവത്തോർ ഷില്ലാസി അന്തരിച്ചു

SEPTEMBER 19, 2024, 1:38 AM

1990 ലോകകപ്പ് ഗോൾഡൻ ബൂട്ട് ജേതാവായ ഇറ്റലിയുടെ സാൽവത്തോർ ഷില്ലാസി (59) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 'ടോട്ടോ' എന്ന് വിളിപ്പേരുള്ള ഷില്ലാസി ഇറ്റലിയിൽ നടന്ന ലോകകപ്പിൽ അർജന്റീനയ്ക്കും ഇംഗ്ലണ്ടിനുമെതിരെ നിർണായക ഗോളുകൾ നേടി ഇറ്റലിക്കാരുടെ ആരാധനാപാത്രമായിരുന്നു.

1990 ഫുട്‌ബോൾ ലോകകപ്പിൽ ഇറ്റലിയെ മൂന്നാം സ്ഥാനത്തെത്തിക്കാൻ ഷില്ലാസിക്ക് കഴിഞ്ഞിരുന്നു. ഇറ്റലിയിലെ ലോവർ ഡിവിഷൻ ലീഗുകളിൽ കളിച്ചാണ് കരിയർ തുടങ്ങിയത്.

1988-89 ലെ ഇറ്റാലിയൻ സീരി ബിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് അദ്ദേഹത്തിന്റെ കരിയറിന് വഴിത്തിരിവായി. യുവന്റസിലായിരുന്നു ആദ്യം ചേർന്ന ക്ലബ്. 1988-90 സീസണിൽ കോപ്പ ഇറ്റാലിയയും, യുവേഫ കപ്പും നേടിക്കൊടുത്തു.

vachakam
vachakam
vachakam

1990 ൽ ലോതർ മതവൂസിന് പിന്നിൽ ബലോൻ ദ് ഓർ പുരസ്‌കാരത്തിന് രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. 1994 ൽ ഇന്റർ മിലാനിൽ ചേർന്ന് യുവേഫ കപ്പ് വിജയിച്ചു.
ജപ്പാനിലെ ജെ ലീഗിൽ കളിച്ച ആദ്യ ഇറ്റാലിയൻ താരമായി ഷില്ലാച്ചി.

1999 ൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നും വിരമിച്ചിരുന്നു.

ഫുട്‌ബോൾ ആരാധകർക്ക് കനത്ത നഷ്ടമായിരുന്നു ഷില്ലാസിയുടെ അന്ത്യം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അദ്ദേഹത്തെ 'ഇറ്റാലിയൻ ജനതയെ സ്വപ്നം കണ്ട' 'ഫുട്‌ബോൾ ഐക്കൺ' എന്നാണ് വാഴ്ത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam