ഗുരുവായൂര്‍ ക്ഷേത്രത്തിന് പുതിയ മേല്‍ശാന്തി

SEPTEMBER 19, 2024, 9:50 AM

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു.  12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്നശേഷം മുപ്പതിന് രാത്രി അത്താഴ പൂജ കഴിഞ്ഞാൽ ചുമതലയേൽക്കും. ഒക്‌ടോബർ ഒന്നു മുതൽ ആറുമാസമാണ് കാലാവധി.

56 അപേക്ഷകൾ പരിഗണിച്ചതിൽ 54 പേരെ ദേവസ്വം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു.  ഹാജരായ 51 പേരിൽ 42 പേർ യോഗ്യത നേടി. മുപ്പത്തിയാറ് വയസുകാരനായ ഇദ്ദേഹം ആദ്യമായാണ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 

 ഇവരുടെ പേരുകൾ എഴുതി വെള്ളിക്കുംഭത്തിലാക്കി ഉച്ചപൂജ കഴിഞ്ഞ് നട തുറന്നയുടനെ നമസ്‌കാര മണ്ഡപത്തിൽ നിലവിലെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. 

vachakam
vachakam
vachakam

തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam