മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി കൂട്ട ഉപവാസം 24 ന്

SEPTEMBER 19, 2024, 8:38 AM

തൊടുപുഴ: കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ഹാനികരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 24ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ എറണാകുളം വഞ്ചി സ്ക്വയർ കൂട്ട ഉപവാസം നടത്തുന്നു.

കൂട്ട ഉപവാസം കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിയും സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളിയും ഉദ്ഘാടനം ചെയ്യും.അബ്ദുള്‍ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ ബാദുഷ സഖാഫി മുഖ്യാതിഥിയായിരിക്കും.

ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറല്‍ കണ്‍വീനർ പി.ടി ശ്രീകുമാർ, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി അയ്യപ്പദാസ്, മാത്യു വർഗീസ് , ജോർജ് സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഫാ. ഏലിയാസ് ചെറുകാട്ട്, കെ ബി.മധു, ഫാ. സ്ലീബപോള്‍ വട്ടവേലില്‍, പാസ്റ്റർ തോംസണ്‍ ജോഷ്വ , ഫാ. ടി.ജെ ബിജോയ് , ഖാലിദ് സഖാഫി, യൂസഫ് സഖാഫി, അഡ്വ.സക്കറിയ കാരുവേലി തുടങ്ങിയവർ പ്രസംഗിക്കും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam