മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

SEPTEMBER 19, 2024, 8:29 AM

കൊച്ചി: ഒക്ടോബർ ഒന്ന് മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് തിരുത്തൽ നടപടി. അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കൾ കത്ത് അയച്ചു. അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണം. നിർമാണ കമ്പനിയുടെ ലെറ്റർ ഹെഡ്ഡിലായിരിക്കണം കരാര്‍ ഒപ്പിട്ട് നല്‍കേണ്ടത്. 

vachakam
vachakam
vachakam

ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇടപെടില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam