147 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് യശസ്വി ജെയ്‌സ്‌വാൾ

SEPTEMBER 20, 2024, 11:52 AM

ടെസ്റ്റ് ക്രിക്കറ്റിൽ 147 വർഷം പിടിച്ചു നിന്ന ഒരു റെക്കോർഡ് തകരുന്ന കാഴ്ചയാണ് ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. തകർത്തതാകട്ടെ ഇന്ത്യയുടെ പുതിയ വാഗ്ദാനമായ യശസ്വി ജെയ്‌സ്‌വാളും. ആദ്യ 10 ഹോം ടെസ്റ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസടിക്കുന്ന ബാറ്ററെന്ന റെക്കോർഡാണ് ജെയ്‌സ്‌വാൾ ബംഗ്ലാദേശിനെതിരെ 56 റൺസ് നേടിയതിലൂടെ സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് ചരിത്രത്തിൽ ആദ്യ 10 ഹോം ടെസ്റ്റുകളിൽ 750 റൺസ് പിന്നിടുന്ന ആദ്യ ബാറ്ററാണ് യശസ്വി.

1935ൽ വെസ്റ്റ് ഇൻഡീസിന്റെ ജോർജ് ഹെഡ്‌ലി ആദ്യ 10 ഹോം ടെസ്റ്റുകളിൽ നിന്ന് 747 റൺസ് നേടിയതിന്റെ റെക്കോർഡാണ് യശസ്വി ഇന്നലെ പിന്നിലാക്കിയത്. നാട്ടിൽ കളിച്ച പത്ത് ടെസ്റ്റുകളിൽ 755 റൺസാണ് നിലവിൽ യശസ്വിയുടെ പേരിലുള്ളത്. ജാവേദ് മിയാൻദാദ് (743), ഡേവിഡ് ഹൂട്ടൺ(743), വിവിയൻ റിച്ചാർഡ്‌സ് (680) എന്നിവരാണ് ജയ്‌സ്വാളിന് പിന്നിലുള്ളത്.

ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ലാദേശിന്റെ യുവ പേസർ ഹസൻ മഹ്മൂദിന് മുന്നിൽ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞപ്പോൾ യശസ്വി ജയ്‌സ്വാളായിരുന്നു വലിയ നാണക്കേടിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്. നാലു വിക്കറ്റുകൾ നഷ്ടമായി പതറിയ ഇന്ത്യയെ റിഷഭ് പന്തിനൊപ്പം 62 റൺസ് കൂട്ടുകെട്ടിലൂടെ യശസ്വി കരകയറ്റുകയായിരുന്നു. ഇതിനിടെയാണ് ലോകറെക്കോർഡും യശസ്വി സ്വന്തം പേരിലാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam