സ്വര ഭാസ്കറിന്‍റെയും റാണ അയ്യൂബിന്‍റെയും വാട്സാപ്പ് ഹാക്ക് ചെയ്തു

SEPTEMBER 20, 2024, 2:45 PM

ന്യൂഡൽഹി: ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കറിൻ്റെയും മാധ്യമപ്രവർത്തക റാണ അയ്യൂബിൻ്റെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

'എന്‍റെ വാട്സാപ്പിലൂടെ എന്തെങ്കിലും കോഡ് പങ്കുവെക്കാനോ പണം അയക്കാനോ ആവശ്യപ്പെട്ടാല്‍ ചെയ്യരുത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണ്' -സ്വര ഭാസ്കർ എക്സ് പോസ്റ്റില്‍ പറഞ്ഞു.

തന്‍റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് റാണ അയ്യൂബ് അറിയിച്ചത്. ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ട് തന്‍റെ സുഹൃത്തിന്‍റെ നമ്ബറില്‍ നിന്ന് മെസ്സേജ് വന്നെന്നും, ഇത് നല്‍കിയതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. സൈബർ ക്രൈം സെല്ലില്‍ പരാതി നല്‍കിയതായും റാണ അറിയിച്ചു.

vachakam
vachakam
vachakam

സംഘ്പരിവാർ ഫാഷിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നവരാണ് സ്വര ഭാസ്കറും റാണ അയ്യൂബും. ഉമർ ഖാലിദ്, ഷർജീല്‍ ഇമാം അടക്കമുള്ളവർക്ക് ജാമ്യം നല്‍കാത്തതിനെതിരെ കഴിഞ്ഞ ദിവസം സ്വര ഭാസ്കർ രംഗത്തുവന്നിരുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam