വിധിയിൽ അപ്പീലിനില്ല; വാഹനത്തിൽ സൺഫിലിം ഒട്ടിക്കാമെന്ന് ട്രാൻസ്​പോർട് കമീഷണർ

SEPTEMBER 20, 2024, 3:35 PM

കൊച്ചി: വാഹനത്തിൽ സൺഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയിൽ അപ്പീലിനില്ലെന്ന് ട്രാൻസ്​പോർട് കമീഷണർ. ഐ.ജി സി.എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്.

കോടതി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതിനെതിരെ നടപടി ഉണ്ടാകില്ല. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നോക്കാനുള്ള പരിശോധനകൾ ഉണ്ടാകും.

വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇനി അപ്പീലിന് പോകില്ലെന്നും കോടതി നിർദേശം നടപ്പിലാക്കുമെന്നും നാഗരാജു പറഞ്ഞു.

vachakam
vachakam
vachakam

വാഹനത്തിന്റെ മുൻ-പിൻ ഗ്ലാസുകളിൽ 70 ശതമാനം സൈഡ് ഗ്ലാസിൽ 50 ശതമാനം എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്നാണ് ചട്ടം. ഇത് പാലിച്ചാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam