നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

SEPTEMBER 20, 2024, 6:24 PM

കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് അമ്മ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു അവര്‍. കുറച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നടി വടക്കന്‍ പറവൂര്‍ കരുമാല്ലൂരിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളില്‍ കവിയൂര്‍ പൊന്നമ്മയെ തേടിയെത്തി. തിരുവല്ലയിലെ കവിയൂര്‍ വില്ലേജിലാണ് പൊന്നമ്മ ജനിച്ചത്. മലയാള  സിനിമകളില്‍ അമ്മ വേഷങ്ങളാണ് പൊന്നമ്മ കൂടുതലും ചെയ്തിരുന്നത്. മോഹലാലിന്റെ അമ്മ എന്ന പേരിലും പൊന്നമ്മ അറിയപ്പെടാറുണ്ട്. മലയാള സിനിമയില്‍ മോഹലാലിന്റെ അമ്മ വേഷങ്ങളാണ് കൂടുതലും നടി അഭിനയിച്ചിട്ടുള്ളത്.

കവിയൂര്‍ പൊന്നമ്മ- തിലകന്‍ ജോടിയില്‍ മലയാളത്തില്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രേം നസീര്‍, സത്യന്‍, മധു, സോമന്‍, സുകുമാരന്‍, വിന്‍സെന്റ്, രാഘവന്‍ എന്നീ പഴയ നടന്‍മാര്‍ക്കൊപ്പം അഭിനയിട്ടുള്ള നടിയാണ് കവിയൂര്‍ പൊന്നമ്മ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam