ഹൈദരാബാദ് എഫ്‌സിയെ തോൽപ്പിച്ച് ബംഗ്ലൂരു എഫ്‌സി

SEPTEMBER 20, 2024, 8:05 PM

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ നേരിട്ട ബംഗ്‌ളൂരു എഫ്‌സി 3-0ന് ജയിച്ചു, ഐഎസ്എൽ 2024-25 സീസണിലെ തുടർച്ചയായ രണ്ടാം വിജയം അവർ ഇതിലൂടെ അടയാളപ്പെടുത്തി.

ആദ്യ പകുതിയിൽ രാഹുൽ ഭേകെ സ്‌കോറിംഗ് ആരംഭിച്ചു, 57-ാം മിനിറ്റിലും 63-ാം മിനുട്ടിലുമായി സുനിൽ ഛേത്രി രണ്ട് ഗോളുകൾ കൂടി നേടി ബംഗ്‌ളൂരു ജയം ഉറപ്പിച്ചു.

ഈ ഗോളുകളോടെ 63 ഗോളുകളുമായി ഐഎസ്എല്ലിലെ ഏറ്റവും ഉയർന്ന സ്‌കോററായി ബാർത്തലോമിയോ ഒഗ്‌ബെച്ചെക്ക് ഒപ്പം ഛേത്രി എത്തി.

vachakam
vachakam
vachakam

വിനിത് വെങ്കിടേഷിന്റെ കോർണറിൽ നിന്നാണ് ഭേക്കെയുടെ ഗോൾ പിറന്നത്, ഛേത്രിയുടെ ആദ്യ ഗോൾ പെനാൽറ്റിയും പിന്നീട് ഒരു ഡൈവിംഗ് ഹെഡറിലൂടെയും ആയിരുന്നു. ജയത്തോടെ ബെംഗളുരു എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam