ഇന്റർ മിയാമിക്ക് സമനില

SEPTEMBER 20, 2024, 2:49 PM

MLSൽ നടന്ന മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡും ഇന്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മിയാമിക്കായില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിന്റെ സ്‌ട്രൈക്കിലൂടെ ഇന്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാന്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിന്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി.

മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാമ്ബാന വലകുലുക്കിയപ്പോൾ ഇന്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ ജെ. ഗ്രെസ്സലിന് പകരമായി ലയണൽ മെസ്സി കളത്തിൽ എത്തി. പക്ഷെ ഇന്റർ മിയാമിക്ക് അവരുടെ ലീഡിൽ പിടിച്ചുനിൽക്കാനായില്ല.

84-ാം മിനിറ്റിൽ ബ്രൂക്‌സ് ലെനന്റെ അസിസ്റ്റിൽ അലക്‌സി മിറാൻചുക്കിലൂടെ അറ്റ്‌ലാന്റ യുണൈറ്റഡ് സമനില പിടിച്ചു, ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. ഈസ്റ്റേൺ കോൺഫറൻസിൽ 63 പോയിന്റുമായി ഇന്റർ മിയാമി ഒന്നാം സ്ഥാനത്ത് തുടരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam