ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ടീമുകളുടെ മുന്നേറ്റം

SEPTEMBER 20, 2024, 11:45 AM

ബുഡാപെസ്റ്റ് : ഹംഗറിയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ ഏഴ് റൗണ്ടുകൾ പിന്നിട്ടപ്പോഴും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഓപ്പൺ വിഭാഗം ഏഴാം റൗണ്ടിൽ ഇന്ത്യൻ ടീം ചൈനയെ 2.51.5 എന്ന സ്‌കോറിന് തോൽപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ നാലു താരങ്ങളിൽ ഡി.ഗുകേഷ് വേയ് യിയെ തോൽപ്പിച്ചപ്പോൾ മറ്റ് മൂന്നുമത്സരങ്ങൾ സമനിലയിലായി.

വനിതകളിൽ ഇന്ത്യ 3-1ന് ജോർജിയയെയാണ് തോൽപ്പിച്ചത്. വൈശാലി, വന്ദിക എന്നിവർ വിജയം നേടിയപ്പോൾ മറ്റ് രണ്ട് ഗെയിമുകൾ സമനിലയിലായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam