ചരിത്രവിജയവുമായി അഫ്ഗാനിസ്ഥാൻ

SEPTEMBER 20, 2024, 2:29 PM

അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ വിജയം നേടി അഫ്ഗാനിസ്ഥാൻ. ഇന്ന് ഷാർജയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 106 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം നേടുകയായിരുന്നു.

52 റൺസ് നേടിയ വിയാൻ മുൾഡർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പൊരുതിയത്. താരത്തിന്റെ ചെറുത്ത്‌നില്പില്ലായിരുന്നുവെങ്കിൽ ദക്ഷിണാഫ്രിക്ക നൂറ് പോലും കടക്കില്ലായിരുന്നു. 33.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി നാലും അല്ലാഹ് ഗാസാൻഫാർ മൂന്നും റഷീദ് ഖാൻ രണ്ടും വിക്കറ്റ് നേടി. ഗാസാൻഫർ വെറും 20 റൺസാണ് തന്റെ പത്തോവറിൽ വിട്ട് നൽകിയത്.

അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിനെ നഷ്ടമായെങ്കിലും വിജയത്തിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 26 ഓവറിൽ എത്തുവാൻ ടീമിന് സാധിച്ചു. 34 റൺസുമായി പുറത്താകാതെ നിന്ന ഗുൽബാദിൻ നൈബും 25 റൺസുമായി കൂട്ടുകെട്ട് പടുത്തുയർത്തിയ അസ്മത്തുള്ള ഒമർസായിയുമാണ് അഫ്ഗാനിസ്ഥാന്റെ ചരിത്ര വിജയം സാധ്യമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam