ഹാജി അലി ജ്യൂസ് സെന്ററിന്റെ കൊച്ചിയിലെ ഔട്ട്‌ലറ്റുകൾ കണ്ടുകെട്ടി; കാരണം ഇതാണ് 

SEPTEMBER 20, 2024, 3:12 PM

കൊച്ചി: രാജ്യത്തെ പ്രമുഖ ജ്യൂസ് ബ്രാൻഡായ ഹാജി അലി ജ്യൂസ് സെന്ററിന്റെ കൊച്ചിയിലെ ഔട്ട്‌ലറ്റുകൾ കണ്ടുകെട്ടിയതായി റിപ്പോർട്ട്. കൊച്ചി നഗരത്തിലും പരിസരത്തുമുള്ള അഞ്ച് ഫ്രാഞ്ചൈസി ഔട്ട്‌ലറ്റുകളിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് മുംബയ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കണ്ടുകെട്ടിയത്. 

ഹാജി അലി ഗ്രൂപ്പിന്റെ ട്രേഡ് മാർക്ക് ലൈസൻസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി ഉണ്ടായത്. കൊച്ചി സ്വദേശിയായ വിനോദ് നായർക്കായിരുന്നു ഹാജി അലി ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി അനുവദിച്ചത്. എന്നാൽ, ഒരു ഫ്രാഞ്ചൈസിക്കുള്ള ലൈസൻസ് ഉപയോഗിച്ച് അനുമതിയില്ലാതെ അഞ്ചിടത്ത് ജ്യൂസ് പാർലറുകൾ തുടങ്ങിയതോടെയാണ് നടപടിക്ക് നിർബന്ധിതരായതെന്നാണ് ഹാജി അലി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

എന്നാൽ ഹാജി അലി ഗ്രൂപ്പും ചെന്നൈ ആസ്ഥാനമായ മാസ്റ്രർ ഫ്രാഞ്ചൈസിയും തമ്മിലുള്ള തർക്കമാണ് പ്രശ്‌‌നങ്ങൾക്ക് കാരണമെന്നാണ് ഫ്രാഞ്ചൈസി ഉടമയായ വിനോദ് നായരുടെ പ്രതികരണം. കോടതിയെ കാര്യങ്ങൾ ബോധിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും വിനോദ് നായർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam