ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ചതായി പരാതി 

SEPTEMBER 20, 2024, 11:13 AM

ആലപ്പുഴ: കായംകുളം ചാരുംമൂട് സെൻ മേരീസ് സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ചതായി പരാതി.

അധ്യാപിക മുഖത്തും, കൈയ്ക്കും കാലിനും മർദ്ദിച്ചതായി വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുടെ ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. 

ടീച്ചർ മുഖത്തും കാലിലും അടിച്ചെന്നും കണ്ണ് വേദനിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ തള്ളി.

vachakam
vachakam
vachakam

സ്കൂളിൽ വച്ച് അധ്യാപിക കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ ആവർത്തിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

 സംഭവത്തെപ്പറ്റി. സെപ്റ്റംബർ അഞ്ചിന് കുട്ടിയുടെ മുത്തശ്ശി വാക്കാൽ പരാതി പറഞ്ഞിരുന്നു. ഓ​ഗസ്റ്റ് 30ന് കുട്ടിയെ മായ എന്ന ടീച്ചർ കവിളിൽ അടിച്ചുവെന്നായിരുന്നു പരാതി. ഇത് ടീച്ചറെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ സാന്നിധ്യത്തിൽ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ടീച്ചറുടെ പ്രതികരണം.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam