ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

SEPTEMBER 20, 2024, 7:49 AM

പാലക്കാട്:  ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം.

ചെന്നൈക്കടുത്ത് കാട്പാടി റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം നടന്നത്. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടിൽ സന്ദീപ് കൃഷ്ണൻ (32) ആണ് മരിച്ചത്. 

ഭൂവനേശ്വറിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ സന്ദീപ് ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്ത് നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണൻ നായരുടേയും സതീദേവിയുടെയും മകനാണ്.

vachakam
vachakam
vachakam

ചായവാങ്ങുന്നതിനായി കാട്പാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു സന്ദീപ്. തിരികെ ട്രെയിനിലേക്ക് കയറവെയാണ് സംഭവം.

ചായയുമായി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവെ തെന്നി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam