മൂന്നാര്‍ ഏക്കോ പോയിന്‍റില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം

SEPTEMBER 20, 2024, 8:17 AM

മൂന്നാർ: മൂന്നാറിലെ ഏക്കോ പോയിന്‍റില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം. സംഘർഷത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു.

വിനോദസഞ്ചാരികളായ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ.അഫ്സല്‍ (32), സഹോദരൻ അൻസില്‍ (28), ബന്ധുക്കളായ നെജുമ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29) ഭാര്യ ഷാഹിന (22), ബോട്ടിംഗ് സെന്‍ററിലെ ജീവനക്കാരായ ബാലു (52), അനന്ദു (30) എന്നിവർക്കാണ് പരിക്കേറ്റത്.

പ്രവേശന പാസിനെ ചൊല്ലിയായിരുന്നു തർക്കം. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിംഗ് സെന്‍ററിനുള്ളില്‍ കടക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു.

vachakam
vachakam
vachakam

ഇവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഞ്ചാരികള്‍ക്ക് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഇരുകൂട്ടർക്കെതിരെയും മൂന്നാർ പോലീസ് കേസെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam