'ഒന്ന് കരയാൻപോലുമാകാതെ നോക്കി നിന്ന് ശ്രുതി'; ഉരുള്‍പൊട്ടലില്‍ മരിച്ച അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരം സംസ്കാരം നടത്തി ശ്രുതി

SEPTEMBER 20, 2024, 10:23 AM

കല്‍പറ്റ: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച സബിതയുടെ മൃതദേഹം മകള്‍ ശ്രുതിയുടെ ആവശ്യമനുസരിച്ച്‌ പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്‌കരിച്ചതായി റിപ്പോർട്ട്.

അതേസമയം വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി ആംബുലൻസില്‍ ഇരുന്ന് ചടങ്ങുകള്‍ക്ക് സാക്ഷിയായി. ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്നു ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തില്‍ ആചാരപ്രകാരം ദഹിപ്പിച്ചത്. 

മൃതദേഹം കുഴിയില്‍ നിന്ന് എടുക്കുമ്പോഴും ശ്മശാനത്തില്‍ സംസ്‌കരിക്കുമ്ബോഴും ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായിരുന്നു.

vachakam
vachakam
vachakam

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ ഒൻപതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്കരിച്ചിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam