മാലിന്യവിരുദ്ധസമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി തീവണ്ടി തട്ടി മരിച്ചു

SEPTEMBER 20, 2024, 9:42 AM

ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധസമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി തീവണ്ടി തട്ടി മരിച്ചു.

പുന്നോല്‍ കുറിച്ചിയില്‍ 'ഹിറ'യില്‍ ഇസ്സ (17) യെയാണ് വ്യാഴാഴ്ച പുലർച്ചെ കുറിച്ചിയില്‍ റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പഴയങ്ങാടി വാദിഹുദ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനിയാണ്. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് ഇടിച്ചാണ് അപകടം.ലോക്കോപൈലറ്റാണ് റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്. 

vachakam
vachakam
vachakam

2012 മാർച്ചില്‍ ജനവാസമേഖലയായ പുന്നോല്‍ പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരെ നടന്ന ജനകീയ സമരത്തില്‍ അഞ്ചുവയസ്സുകാരിയായ ഇസ്സ മാതാപിതാക്കളോടൊപ്പം പങ്കെടുത്തിരുന്നു.

സമരത്തിനൊടുവില്‍ പോലീസ് സമരപ്പന്തല്‍ പൊളിച്ച്‌ സമരക്കാരെ അടിച്ചൊതുക്കിയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിനിടെ ലാത്തികൊണ്ട് പോലീസ് കുഞ്ഞ് ഇസ്സയുടെ വയറ്റില്‍ കുത്തുന്ന ഫോട്ടോ ഏറെ വിവാദമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam