തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; വിവാദങ്ങള്‍ക്കിടയിലും അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി അജിത് കുമാര്‍

SEPTEMBER 20, 2024, 9:09 AM

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പൂർത്തിയായി. എഡിജിപി എം.ആർ. അജിത് കുമാർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.മുഖ്യമന്ത്രി ചെന്നൈയില്‍ നിന്നും തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.

മുൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്‍റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയിരുന്നു. പോലീസിന്‍റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു.

ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടഞ്ഞെന്നും  അന്നു പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

vachakam
vachakam
vachakam

തിരുവമ്ബാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്‍റെ കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നല്‍കിയ വിശദീകരണം.

കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലായിരുന്നു കുടകൾ തടയുകയും കൊണ്ടുവന്നവരോട് കയർക്കുകയും ചെയ്തത്. പൂരത്തിനിടെ പൊലീസ് അനാവശ്യ ഇടപെടൽ നടത്തിയെന്നും പൊതുസമൂഹത്തിൽ നാണം കെടുത്തിയെന്നും നേരത്തെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam