'ഇത്രയും വലിയൊരു വണ്ടിക്കെന്ത് സംഭവിച്ചു?  ക്യാബിനകത്ത് അർജുൻ ഉണ്ടാകുമെന്നാണ് വിശ്വാസം'; ബന്ധു മാധ്യമങ്ങളോട് 

SEPTEMBER 20, 2024, 8:38 AM

ഷിരൂർ: കർണാടകയിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും.

ഡ്രഡ്ജറുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ ഉച്ചയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുൻ്റെ ബന്ധു ഒരു മാധ്യമത്തോട് പറഞ്ഞു.

'ഇത്രയും വലിയൊരു വണ്ടിക്കെന്ത് സംഭവിച്ചു? അതില്‍ അർജുൻ ഉണ്ടെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അർജുൻ ഉറങ്ങുന്ന സമയത്തായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. ക്യാബിനകത്ത് അർജുൻ ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ വിശ്വാസം.'- ജിതിൻ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം നാവിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാകും. ഗോവയിൽ നിന്നും കാർവാറിൽ എത്തിച്ച ഡ്രഡ്ജർ പുലർച്ചെയാണ് ഷിരൂരിലെത്തിക്കാനായത്.

അഴിമുഖത്തു നിന്നും രാവിലെ പുറപ്പെട്ട ഡ്രഡ്ജർ വഹിച്ചുള്ള ടഗ് ബോട്ട് ഗംഗാവലി പുഴയിൽ ഒന്നാം പാലത്തിന് സമീപം നങ്കൂരമിടുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ വേലിയിറക്ക സമയത്താണ് ഒന്നാം പാലത്തിനടിയിലൂടെ കടന്നത്. എന്നാൽ രണ്ടാം പാലം കടക്കാനായില്ല. ജലനിരപ്പ് കുറഞ്ഞതാണ് ഇവിടെ തിരിച്ചടിയായതെന്നാണ് ലഭ്യമാകുന്ന വിവരം.

അപകടത്തിൽ പുഴയിലേക്ക് വീണ മണ്ണ് റെയിൽവേ പാലത്തിൻ്റെ പല സ്ഥലങ്ങളിലായി അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളത്തിൻ്റെ അളവ് കുറഞ്ഞതോടെ ബോട്ട് മൺതിട്ടയിലിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് യാത്ര ഇന്നലെ അവസാനിപ്പിച്ചത്. പുലർച്ചെ വേലിയേറ്റമുണ്ടായതോടെ യാത്ര തുടരുകയും അപകട സ്ഥലത്തെത്തുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam